മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഹോട്ടലുകൾക്ക് തുറക്കാം: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: സർക്കാർ നിർദേശിച്ച കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന ഹോട്ടലുകൾക്ക് ജുൺ എട്ട് തിങ്കളാഴ്ച ശുചീകരണം നടത്തി , ഒൻപത് ചൊവ്വാഴ്ച മുതൽ ജില്ലയിൽ തുറന്ന് പ്രവർത്തിക്കാമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
സർക്കാർ നിർദേശിച്ചത് അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കണം. ഹോട്ടലിൽ എത്തുന്ന ആളുകൾക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാമൂഹിക അകലം കൃത്യമായി പാലിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അടക്കമുള്ള ചട്ടങ്ങൾ പാലിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഹോട്ടലുകൾ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുന്നതിലും , ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ പാഴ്‌സൽ സർവീസിന് മാത്രമായി ഹോട്ടലുകൾ തുറക്കാം.
ജീവനക്കാർ മാസ്‌കും ഗ്ലൗസും ധരിക്കുന്നുണ്ട് എന്നും ഹോട്ടലിൽ എത്തുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടിയും , സെക്രട്ടറി എൻ.പ്രതീഷും നിർദേശിച്ചു.