ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ; അന്വേഷണ സംഘം ഇന്നു തെളിവെടുപ്പ് നടത്തും.ഇന്നലെ പ്രതികളുമായി അട്ടപ്പാടിയിലും ഫര്‍ഹാനയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് :ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ ആയിരിക്കും തെളിവെടുപ്പ് നടത്തുക.

ഹോട്ടലിനു പുറമേ തെളിവ് നശിപ്പിക്കാനായി പ്രതികള്‍ ഉപകരണങ്ങള്‍ വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടല്‍ ഡികാസ ഇന്‍, മൃതദേഹം ഉപേക്ഷിക്കാന്‍ ട്രോളി ബാഗ് വാങ്ങിയ മാനാഞ്ചിറയിലെ കട എന്നിവിടങ്ങളിലെത്തിച്ചാവും ഇന്ന് തെളിവെടുപ്പ് നടത്തുക. ഇന്നലെ പ്രതികളുമായി അട്ടപ്പാടിയിലും ഫര്‍ഹാനയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

അട്ടപ്പാടിയില്‍ നിന്നും സിദ്ദിഖിന്റേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും ഫര്‍ഹാനയുടെ വീട്ടില്‍ നിന്നും കൊലപ്പെടുത്തുമ്ബോള്‍ സിദ്ദിഖ് ധരിച്ചിരുന്ന വസ്ത്രം കത്തിച്ച നിലയിലും പൊലീസ് കണ്ടെത്തി.