play-sharp-fill
ഹോട്ട് സ്‌പോട്ടായ പനച്ചിക്കാട്ടും വിജയപുരത്തും കർശന നിയന്ത്രണം: കോട്ടയം മാർക്കറ്റ് അടച്ചിട്ടു; കടുത്ത ജാഗ്രതയിൽ ജില്ല; പൂജ്യത്തിൽ നിന്നും ഞെട്ടലിലേയ്ക്ക് എത്തിയതിന്റെ ആശങ്കയിൽ നാട്

ഹോട്ട് സ്‌പോട്ടായ പനച്ചിക്കാട്ടും വിജയപുരത്തും കർശന നിയന്ത്രണം: കോട്ടയം മാർക്കറ്റ് അടച്ചിട്ടു; കടുത്ത ജാഗ്രതയിൽ ജില്ല; പൂജ്യത്തിൽ നിന്നും ഞെട്ടലിലേയ്ക്ക് എത്തിയതിന്റെ ആശങ്കയിൽ നാട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൂജ്യത്തിൽ നിന്നും ശൂന്യതയിലേയ്ക്കാണ് കോട്ടയം ജില്ല ഇപ്പോൾ വീണിരിക്കുന്നത്..! കൊറോണയെ പൊരുതിതോൽപ്പിച്ച കോട്ടയത്തിന്റെ മണ്ണിലേയ്ക്കു വീണ്ടും വൈറസിന്റെ വിത്തെത്തിയിരിക്കുന്നു. പ്രതിരോധത്തിന്റെ ബാല പാഠങ്ങൾ മറന്ന്, പച്ച പിടിച്ചെന്ന പച്ചപ്പ് കണ്ട് ആവേശത്തോടെ ആഘോഷിക്കാൻ ഇറങ്ങിയ കോട്ടയത്തിന് കിട്ടിയത് വൻ തിരിച്ചടി. രണ്ടു പോസിറ്റീവ് കേസുകൾ എന്ന റിപ്പോർട്ട് പുറത്തു വന്നതോടെ, ആശങ്കയുടെ മുൾ മുനയിലാണ് കോട്ടയം നഗരം.


വൈറസിന്റെ കോട്ടയത്തെ പ്രഭവകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്, നഗരമധ്യത്തിൽ ചന്തക്കടവിൽ പ്രവർത്തിക്കുന്ന ടി.എസ്.കെ ഫ്രൂട്ടാണ് കോട്ടയത്ത് കൊറോണയുടെ രണ്ടാം വരവിന് കാരണമായിരിക്കുന്നത്. ഏപ്രിൽ 21 ന് തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച ഫ്രൂട്ട്‌സ് ലോറിയിലാണ് ഇപ്പോൾ കൊറോണ രണ്ടാം തവണ കോട്ടയം നഗരത്തിൽ എത്തിയിരിക്കുന്നത്. പാറമ്പുഴ സ്വദേശിയും കോട്ടയം നഗരത്തിലെ ചുമട്ട് തൊഴിലാളിയുമായി 37 കാരനു കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കോട്ടയം നഗരത്തിലെ രണ്ടു വാർഡുകളും, മറ്റു രണ്ടു വാർഡുകളും ഇയാളുടെ താമസ സ്ഥലമാണ് വിജയപുരം പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്തക്കടവലിലെ അതീവ തിരക്കേറിയ സ്ഥലത്താണ് ഈ പഴക്കട പ്രവർത്തിക്കുന്നത്. ദിവസവും നൂറുലേറെ ആളുകളാണ് ഈ തിരക്കേറിയ പ്രദേശത്തു കൂടി കടന്നു പോകുന്നത്. ഈ പ്രദേശമാണ് ഇപ്പോൾ ഹോട്ട് സ്‌പോട്ടാക്കിയിരിക്കുന്നത്.

കോട്ടയം മാർക്കറ്റിനുള്ളിലെ കടകൾ എല്ലാം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തന്നെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് അടപ്പിച്ചിട്ടുണ്ട്. തുടർന്നു മാർക്കറ്റിനുള്ളിലേയ്ക്കു പ്രവേശിക്കാൻ സാധ്യതയുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചു അടപ്പിച്ചു. ഈ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം നഗരത്തിൽ ഇനി മാസ്‌കില്ലാതെ ഒരാൾ പോലും പുറത്തിറങ്ങാൻ അനുവദിക്കില്ല. മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. നഗരസഭയിലെ ഇരുപതാം വാർഡ് കത്തീഡ്രൽ, 29 ആം വാർഡ് കോടിമത, 36 ആം വാർഡ് ചിങ്ങഴനം, 37 ആം വാർഡ് പാലമ്മൂട് എന്നീ വാർഡുകളെയാണ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

പനച്ചിക്കാട് പഞ്ചായത്തിനെയും വിജയപുരം പഞ്ചായത്തിലും ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ രണ്ടു പഞ്ചായത്തുകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടിടത്തും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാൻ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

തിരുവനന്തപുരത്തു നിന്നും എത്തിയ പരുത്തുംപാറ കുഴിമറ്റം സ്വദേശിയായ മെയിൽ നേഴ്‌സിനാണ് ഇപ്പോൾ ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പനച്ചിക്കാട് പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ പെടുത്തിയിരിക്കുന്നത്. വിജയപുരം പഞ്ചായത്തിലും, പനച്ചിക്കാട് പഞ്ചായത്തിലും ഹോട്ട് സ്‌പോട്ടായി കണ്ടെത്തിയ നഗരസഭയിലെ നാലു വാർഡുകളിലും പുറത്തു നിന്നുള്ള ആളുകൾ പ്രവേശിക്കുന്നത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയിൽ കൂടുതൽ രോഗ ബാധയുണ്ടാകാതെ തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.