
മുണ്ടക്കയം കോരുത്തോട്ടിലടക്കം മൂന്നു പേര്‍ക്ക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു, രണ്ട് പേർ രോഗ മുക്തരായി
- സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും(33) കുറുമ്പനാടം സ്വദേശിനി(56)യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 31ന് അബുദാബിയില്‍നിന്ന് വന്ന് ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശിനി(37), ഡല്‍ഹിയില്‍നിന്നും ജൂണ്‍ രണ്ടിന് വിമാനത്തില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കോരുത്തോട് സ്വദേശിനി(23), ഡല്‍ഹിയില്‍നിന്നും സ്പെഷ്യല്‍ ട്രെയിനില്‍ എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി(22) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.
ഇതോടെ രോഗം ബാധിച്ച കോട്ടയം ജില്ലക്കാരുടെ എണ്ണം 42 ആയി. ഇവരില്‍ 23 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 18 പേര്‍ കോട്ടയം ജില്ലാ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
