ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോ​ഗിച്ച് വയറ്റില്‍ കുത്തിയത് 51 തവണ; മന്ത്രവാദത്തിന്റെ പേരിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനോട് ചെയ്തത് കൊടുംക്രൂരത; ഒടുവിൽ ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ഭോപ്പോല്‍; മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ ന്യുമോണിയ മാറാന്‍ മന്ത്രവാദത്തിന് ഇരയാക്കി. രോഗം മാറുന്നതിനായി കുഞ്ഞിന്റെ വയറ്റില്‍ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്. മധ്യപ്രദേശില്‍ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു.

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷാഡോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 15 ദിവസം മുന്‍പാണ് ദാരുണമായ സംഭവമുണ്ടായത്. സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിത ബാല ക്ഷേമ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതെന്ന് ഷാഡോള്‍ കളക്ടര്‍ പറഞ്ഞു. ന്യുമോണിയ ബാധിച്ച കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.