സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണത്തോത് ആശങ്കാജനകമായി ഉയരുന്നു; എട്ട് കേന്ദ്രങ്ങളില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു; ചങ്ങനാശേരിയിൽ യുവി സൂചിക എട്ട് രേഖപ്പെടുത്തി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ച്ചൂട് കനക്കുന്നു.

video
play-sharp-fill

ഇതോടെ അള്‍ട്രാ വയലറ്റ് (യുവി) വികിരണത്തോതും ആശങ്കാജനകമായി ഉയരുകയാണ്. 8 കേന്ദ്രങ്ങളില്‍ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) പുറത്തുവിട്ട പുതിയ യുവി വികിരണ കണക്കുകള്‍ പ്രകാരമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 9 ആണ് യുവി നിരക്ക്. തൊട്ടുപിന്നില്‍ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നീ സ്ഥലങ്ങളാണ്. ഇവിടെ സൂചിക 8 രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവി സൂചിക 8 മുതല്‍ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. ഇതു ശരീരത്തിനു ഹാനികരമായേക്കാവുന്ന ഉയർന്ന വികിരണത്തോതാണ്.

കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക – 7), ധർമടം, ഉദുമ (സൂചിക – 6) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി നിരക്ക്. ഇവിടെ യെലോ അലർട്ട് നല്‍കിയിട്ടുണ്ട്.

രാവിലെ 11 മുതല്‍ 4 വരെ നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തുടർച്ചയായി വെയിലേറ്റാല്‍ സൂര്യാതപം, ചർമരോഗങ്ങള്‍, കണ്ണിന് അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.