രുചികരവും ആരോഗ്യപ്രദവുമായ ഹോട്ട് ചോക്ലേറ്റ്; ഗുണങ്ങളും ദോഷങ്ങളും അറിയാം…!

Spread the love

കോട്ടയം: ചോക്ലേറ്റ് ഇഷ്ടമുള്ളവർക്കു ഹോട്ട് ചോക്ലേറ്റ് ഒരു പ്രിയപ്പെട്ട പാനീയമാണ്. പ്രത്യേകിച്ച്‌ തണുപ്പ് കാലങ്ങളില്‍ ഇത് കൂടുതല്‍ ആസ്വദിക്കപ്പെടുന്നു.

video
play-sharp-fill

ഗവേഷണങ്ങള്‍ പ്രകാരം, ഹോട്ട് ചോക്ലേറ്റില്‍ ഗ്രീൻ ടീയേക്കാളും കൂടുതലുള്ള ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ പ്രയോജനകരമാണ്. കൊക്കോയുടെ ഫ്ലേവനോയിഡുകള്‍ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ഹോട്ട് ചോക്ലേറ്റില്‍ ഫിനൈല്‍തൈലാമൈൻ അടങ്ങിയിരിക്കുന്നതും മാനസികാരോഗ്യത്തിന് ഉപകാരപ്രദമാണ്. ഇത് നാഡീ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ എത്തിക്കുകയും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ വിവിധ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് കൊക്കോ. ഹോട്ട് ചോക്ലേറ്റ് വയറു നിറഞ്ഞതെന്ന തോന്നലിലൂടെ ഭക്ഷണകാലങ്ങളില്‍ കലോറി നിയന്ത്രിക്കുന്നതിനും സഹായകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഹോട്ട് ചോക്ലേറ്റിന്റെ ചില ദോഷങ്ങളും ഉണ്ട്. ഇതില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ പല്ലുകള്‍ക്ക് ദോഷം വരാനും, രക്തസമ്മർദ്ദം ഉയരാനും സാധ്യതയുണ്ട്.

പ്രമേഹം, പൊണ്ണത്തടി, കുടവയർ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവർ കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ, ടൈറാമിൻ, ഹിസ്റ്റാമിൻ എന്നിവ ചിലർക്ക് മൈഗ്രെയിൻ ഉണ്ടാക്കാൻ കാരണമാകാം. ഒരു കപ്പ് ഹോട്ട് ചോക്ലേറ്റില്‍ ഏകദേശം 200-300 കലോറി ഉണ്ടാകുന്നുണ്ട്, അതിനാല്‍ അതിൻ്റെ അളവ് നിയന്ത്രിച്ച്‌ മാത്രം കുടിക്കുക.

ഹോട്ട് ചോക്ലേറ്റ് ആരോഗ്യത്തിന് ഗുണകരമായതും രുചികരമായ പാനീയമാണെങ്കിലും, അതിന്റെ പഞ്ചസാരയും കലോറിയും പരിധിയിലുള്ളതായിരിക്കണം.