play-sharp-fill
ഹോസ്റ്റലിൽ കഞ്ചാവ് ഉപയോഗം: വാർഡൻ പിടിച്ച് വീട്ടിൽ അറിയിച്ചതോടെ യുവാവ് തൂങ്ങി മരിച്ചു: മരിച്ചത് ഇടുക്കി സ്വദേശി

ഹോസ്റ്റലിൽ കഞ്ചാവ് ഉപയോഗം: വാർഡൻ പിടിച്ച് വീട്ടിൽ അറിയിച്ചതോടെ യുവാവ് തൂങ്ങി മരിച്ചു: മരിച്ചത് ഇടുക്കി സ്വദേശി

സ്വന്തം ലേഖകൻ

ഇടുക്കി: കോളജ് ഹോസ്റ്റലിലെ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ച വിവരം അറിയിച്ചതോടെ യുവാവ് ആളില്ലാത്ത മുറിയിൽ കയറി തൂങ്ങി മരിച്ചു.
തേനി ജില്ലയിലെ പെരിയകുളം – ദിണ്ടുക്കല്‍ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജിലാണ്‌ സംഭവം.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്ററിലെ ആളില്ലാത്ത 34 -ാം നമ്പർ  മുറിയില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തുകയായിരുന്നു .

മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ഹോസ്റ്റല്‍ ജിവനക്കാര്‍ കണ്ടുപിടിക്കുകയും തുടര്‍ന്ന് വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഹോസ്റ്റലില്‍ തമിഴ്നാട് സ്വദേശികളായ ആല്‍വിന്‍ ഫ്രാങ്കോ, സന്തോഷ്, രാജശേഖര്‍, ഡോമിനിക് എന്നിവര്‍ക്കൊപ്പമാണ്‌ ഷൈജു താമസിച്ചിരുന്നത്.
രാത്രി 10 മണിയ്ക്ക് ഹോസ്റ്റല്‍ വാര്‍ഡനായ അഭിമന്യു പരിസരം നീരീക്ഷിച്ച്‌ നടക്കുന്നതിനിടയില്‍ ഷൈജു താമസിച്ചിരുന്ന മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു .
തുടര്‍ന്ന് മുറി തുറക്കാന്‍ ആവശ്യപ്പെടുകയും മുറിയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയുമായിരുന്നു. പരിശോധനയില്‍ മുറിയില്‍ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവും പിടികൂടി . ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പുലര്‍ച്ചെ 6 മണിയ്ക്ക് വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരോട് ഹോസ്റ്റലിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ വിവരം അറിയിച്ചത് അറിഞ്ഞ വിദ്യാര്‍ത്ഥി, ആളില്ലാത്ത ഹോസ്റ്റല്‍ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ താഴെ ഇറക്കി പെരിയകുളം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു . ഹോസ്റ്റല്‍ അധികൃതകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവദാനപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു