video
play-sharp-fill

പാലായില്‍ ഹോസ്റ്റലിന് മുന്നിൽവച്ച് വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പാലായില്‍ ഹോസ്റ്റലിന് മുന്നിൽവച്ച് വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

 

കോട്ടയം: പാലാ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം മണ്ണയ്ക്കനാട് ഒഴുകയിൽ വീട്ടിൽ സുധാകരൻ മകൻ സനന്ദൻ (22), കാണക്കാരി കോയിക്കൽ വീട്ടിൽ സുനിൽകുമാർ മകൻ സജിത് കുമാർ (20) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇവർ കഴിഞ്ഞ ദിവസം രാത്രിയോട്കൂടി പാലാ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയായ ആകാശിനെ സംഘം ചേർന്ന് ഹോസ്റ്റലിന്റെ മുൻവശത്ത് വച്ച് ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തിനുശേഷം ഇവര്‍ ഒളിവില്‍ പോവുകയും, തുടർന്ന് പോലീസ് വിദ്യാർത്ഥിയെ ആക്രമിച്ച രണ്ടുപേരെ പിടികൂടുകയുമായിരുന്നു . മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.