video
play-sharp-fill

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി കോടതി; പൂട്ടിയിടേണ്ടത് പെണ്‍കുട്ടികളെയല്ല, അക്രമികളെയാണ് ; കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി കോടതി; പൂട്ടിയിടേണ്ടത് പെണ്‍കുട്ടികളെയല്ല, അക്രമികളെയാണ് ; കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

Spread the love

കോഴിക്കോട്: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി കോടതി. അക്രമം ഭയന്നാണെങ്കില്‍ പൂട്ടിയിടേണ്ടത് പെണ്‍കുട്ടികളെയല്ല, അക്രമികളെയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോസ്റ്റലുകളില്‍ രാത്രി 9.30 ശേഷമുള്ള നിയന്ത്രണത്തിന്‍റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം അറിയിക്കണമെന്നും അറിയിച്ച കോടതി കേസ് ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

അവര്‍ കുട്ടികളല്ല, മുതിര്‍ന്ന പൗരന്‍മാരാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. അക്രമം ഭയന്നാണെങ്കില്‍ വിദ്യാര്‍ത്ഥിനികളെയല്ല അക്രമികളെയാണ് പൂട്ടിയിടേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടികള്‍ രാത്രി 10 മണിക്ക് മുമ്ബ് ഹോസ്റ്റലില്‍ കയറണമെന്ന കര്‍ശന നിര്‍ദേശത്തിനെതിരെ നേരത്തെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവര്‍ക്ക് സമയക്രമം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു