
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശുപത്രികളില്‍ ക്യൂ നില്‍ക്കാതെ ഒ.പി ടിക്കറ്റെടുക്കാനും വേഗത്തില്‍ ചികിത്സ തേടാനുമുള്ള ഇ-ഹെല്‍ത്ത് സംവിധാനം 800 ആശുപത്രികളില്‍ സജ്ജമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം ആശുപത്രികളില്‍ മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതു പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനാവും.
തിരുവനന്തപുരത്തെ യൂറോളജി വിഭാഗം ഡോക്ടറുടെ വിമർശനം പുറത്തു വന്നതിനു പിന്നാലെ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
രോഗികളില്‍ നിന്ന് പിരിവെടുത്ത് ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നെന്നായിരുന്നു തിരുവനന്തപുരത്തെ ഡോക്ടർ വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ മന്ത്രി വീണാ ജോർജ്ജിനെതിരെയും ആരോഗ്യ വകുപ്പിനെതിരെയും അതിശക്തമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു.
വിമർശനങ്ങള്‍ക്കിടെയാണ് ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളില്‍ സജ്ജമായെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല,ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 512 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 5 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്.
ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ഒപി ടിക്കറ്റ്, എം ഇഹെല്‍ത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി സജ്ജമാക്കി.
ഇതുവരെ 2.62 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിരം യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ എടുത്തു.
താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികമാണ് ചികിത്സ തേടിയത്. 15.27 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു.
വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാൻസ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോർട്ടല്‍, എംഇഹെല്‍ത്ത് ആപ്പ് വഴിയും അഡ്വാൻസ് ടോക്കണ്‍ എടുക്കാം.
ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.പോർട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭിക്കും.
ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു.
വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാൻസ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്.
ഇ ഹെല്‍ത്ത് പോർട്ടല്‍ വഴിയും എം ഇഹെല്‍ത്ത് ആപ്പ് വഴിയും അഡ്വാൻസ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും. ഇ ഹെല്‍ത്ത് സേവനങ്ങള്‍ക്കായിതിരിച്ചറിയില്‍ നമ്പർ സൃഷ്ടിക്കണം.
പോർട്ടലില്‍ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. ആധാർ നമ്പർ നല്‍കണം,ആധാർ രജിസ്റ്റർ ചെയ്ത നമ്പരില്‍ ഒ.ടി.പി വരും. ഒ.ടി.പി നല്‍കുമ്പോള്‍ ഓണ്‍ലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പർ ലഭ്യമാകും.
ആദ്യം ലോഗിൻ ചെയ്യുമ്പോള്‍ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേർഡും മൊബൈലില്‍ മെസേജായി ലഭിക്കും.
ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാം.