
പാമ്പാടി : കുത്തിവയ്പ്പെടുത്ത ശേഷം 60 ദിവസം പ്രായമുളള കുഞ്ഞിൻ്റെ കാലിൽ മുഴ ഉണ്ടായതായി പരാതി.പാമ്പാടി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി.
പാമ്പാടി മീനടം സ്വദേശിനിയായ കെസിയയുടെ കുഞ്ഞിനാണ് വാക്സിൻ എടുത്തതുമൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.
കുട്ടി ജനിച്ച് 45 ദിവസം കഴിഞ്ഞ്ആദ്യത്തെ കുത്തിവെയ്പ്പ്.
ഇരുകൈകൾക്കും ഇടതുകാലിനും 3 കുത്തിവെയ്പ്പ് എടുത്തത്. കുത്തിവെയ്പ്പ് എടുത്ത് ദിവസങ്ങൾക്ക് ഉള്ളിൽ കുട്ടിയുടെ കാലിൽ വലിയ ഒരു മുഴ രൂപപ്പെട്ടു. തുടർന്ന് മണർകാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുത്തിവെയ്പ്പ് എടുത്തതിൽ പിഴവാണ് മുഴ രൂപപ്പെടാൻ കാരണമെന്ന് അവിടുത്തെ ഡോക്ടർമാർ പറഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി
കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യാൻ ഡോ. വെങ്കിടേഷ് നിർദ്ദേശിച്ചു. നാളെ കുട്ടിയുടെ ശസ്ത്രക്രിയ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി താലൂക്ക് ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി സർക്കാരിനും
പാമ്പാടി പോലീസ് ,പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്.