video
play-sharp-fill

വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ക്കെതിരെ കേസ്; പ്രതിയെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍

വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ക്കെതിരെ കേസ്; പ്രതിയെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെതിരെ കേസ്.

താത്കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്. ഇയാളെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് പത്തിനാണ് കേസിന് ആസ്‍പദമായ സംഭവം. രാവിലെ എട്ടുമണിയോടെ യുവതി ജോലി കഴിഞ്ഞ് ആശുപത്രിയിലെ മുറിയില്‍ വെച്ച്‌ വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ സുരേഷ് ശുചി മുറിയില്‍ നിന്നും ഇറങ്ങി വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

യുവതി ശബ്ദമുണ്ടാക്കിയപ്പോള്‍ ഇയാള്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി. സംഭവം സുഹൃത്തായ വനിതാ ജീവനക്കാരിയോട് അന്ന് പറഞ്ഞിരുന്നു. ഭയം മൂലം പരാതി നല്‍കിയില്ല.

ഇയാള്‍ മോശമായി സംസാരിച്ചതോടെയാണ് കഴിഞ്ഞ മാസം 29ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പരാതി വെള്ളയിൽ പോലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളയില്‍ പോലീസ് കേസെടുത്തു.