video
play-sharp-fill
ആശുപത്രികളിൽ ഒരുങ്ങുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ…..!  കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി

ആശുപത്രികളിൽ ഒരുങ്ങുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ…..! കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പോലീസ് പരിശോധന നടത്തി.

ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ സുരക്ഷാ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അത്യാഹിത വിഭാഗത്തിൽ അടക്കം എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും സുരക്ഷ വർധിപ്പിക്കേണ്ട വാർഡുകളിൽ പരിശോധന നടത്തുകയും ചെയ്തു.

ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളും ഇവിടെ നൽകേണ്ട സുരക്ഷ നടപടികളും ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിന്ദു കുമാരിയുമായി ചർച്ച ചെയ്തു.