അര്‍ധരാത്രി ഉറക്കം വരാത്തായപ്പോൾ പോയത് നേരെ ആശുപത്രിയിലേക്ക്; ഡബിള്‍ ലോക്കര്‍ പൂട്ടും തുറന്ന് മോഷ്ടിച്ചത് അനസ്തേഷ്യ മരുന്നും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും; ഒടുവിൽ സ്വകാര്യ ആശുപത്രിയിലെ മോഷണ കേസ് പ്രതി പോലീസ് പിടിയില്‍

Spread the love

ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയില്‍നിന്ന് അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും കവർന്ന കേസിലെ പ്രതി പിടിയില്‍.

ആലപ്പുഴ തലവടി കുറ്റിക്കാട്ട് വെളി ശരത്തിനെയാണ് (26) ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. പ്രതിയുമായി മോഷണം നടന്ന സ്വകാര്യ ആശുപത്രിയിലും തലവടിയിലെ വീട്ടിലും എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.

പ്രതിയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കാണാതായ സീലുകളും സ്റ്റാമ്പ് പാഡും കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ആശുപത്രിയുടെ ടാഗും കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, മോഷ്ടിച്ച മയക്കുമരുന്നുകള്‍ ഉപയോഗിച്ച്‌ തീർത്തതായി പ്രതി പൊലീസിനോട് പറഞ്ഞു. ഈ മാസം 12നാണ് നഗരപരിസരത്തെ സ്വകാര്യ ആശുപത്രിയില്‍ മോഷണം നടന്നത്. ആശുപത്രി അധികൃതർ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ആദ്യം കിട്ടിയതിന് വേണ്ടത്ര വ്യക്തതയില്ലയായിരുന്നു.

പിന്നീട് കിട്ടിയ ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം കിട്ടിയതോടെയാണ് സമാനകേസുകളില്‍ ഏർപ്പെട്ടവരുടെ വിവരം ശേഖരിച്ചത്. ഇത്തരത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍നിന്ന് ചില സൂചനകള്‍ ലഭിച്ചതോടെയാണ് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ നഗരത്തില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
ഒറ്റക്കാണ് മോഷണം നടത്തിയതെന്നും ഉറക്കം വരാറില്ലെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.