സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് മയക്കാനുള്ള മരുന്നുകള്‍ കവര്‍ന്നു: അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീലും സ്റ്റാമ്പ് പാഡും മോഷ്ടിച്ചു: പിന്നിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വില്‍പ്പനക്കാരോ ആകാമെന്ന് സംശയം; കേസെടുത്ത് പോലിസ്

Spread the love

ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയാമുറിയില്‍നിന്ന് അനസ്തീസ്യ നല്‍കാനുപയോഗിക്കുന്നതുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ മോഷണം പോയതായി പരാതി.

അനസ്തീസ്യ വിഭാഗം ഡോക്ടര്‍മാരുടെ സീല്‍, സ്റ്റാമ്പ് പാഡ് എന്നിവയും മോഷ്ടിച്ചു. ശസ്ത്രക്രിയാമുറിയില്‍ തന്നെയാണ് സീലും സ്റ്റാമ്പ് പാഡും സൂക്ഷിച്ചിരിക്കുന്നത്.

മരുന്നുകള്‍ക്കൊപ്പം മോഷ്ടാവ് ഇവയും കൈക്കലാക്കുക ആയിരുന്നു. സംഭവത്തില്‍ ആശുപത്രിയധികൃതരുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 12-നു വൈകീട്ട് 5.30-നും 14-നു രാവിലെ 7.30-നും ഇടയില്‍ മോഷണം നടന്നതായാണു നിഗമനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വില്‍പ്പനക്കാരോ ആകാം സംഭവത്തിനു പിന്നിലെന്നാണു സംശയം.
ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 14 ആംപ്യൂളുകള്‍, 12 വേദനസംഹാരികള്‍ എന്നിവയാണ് മോഷ്ടിച്ചത്.