play-sharp-fill
മാതൃകാശുപത്രി പാകപ്പിഴകളിലും മാതൃകയാകുന്നു; പുനലൂർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി നഗരസഭ അധികൃതർ നഗരസഭ അധികൃതർ നഗരസഭാ അധികൃതർ

മാതൃകാശുപത്രി പാകപ്പിഴകളിലും മാതൃകയാകുന്നു; പുനലൂർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി നഗരസഭ അധികൃതർ നഗരസഭ അധികൃതർ നഗരസഭാ അധികൃതർ

സ്വന്തം ലേഖകൻ പു​ന​ലൂ​ർ: രാ​ജ്യ​ത്തി​ന് തന്നെ മാതൃക എന്ന് പേരുകേട്ട പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യുടെ പ്രവർത്തനത്തിൽ താളപ്പിഴകൾ. പരാതിയെ തുടർന്ന് നഗരസഭാ അധികൃതർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി പിഴവുകൾ കണ്ടെത്തി. ശുചീകരണത്തിലെ അപാകതയെ തുടർന്ന് രണ്ട് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തി. അടുത്തിടെ ചുമതലയേറ്റ സൂപ്രണ്ട് ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പകരം ചുമതല മറ്റൊരു ഡോക്ടർക്ക് നൽകിയെങ്കിലും പലരംഗത്തും പാകപ്പിഴകൾ ഉണ്ടായതോടെ പരാതികൾ വ്യാപകമാവാൻ തുടങ്ങി.

ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ചെയർപേഴ്സൺ ബി സുജാതയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ശുചീകരണം ഉൾപ്പെടെ പരിശോധിച്ച് കുറവുകൾ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ചുമതലയുള്ളവരിൽ നിന്ന് വിശദീകരണവും തേടി. ആശുപത്രിയിലെ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

ആർ.എം.എയേയും സൂപ്രണ്ടിനെയും അടിയന്തിരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് കത്ത് നൽകുമെന്നും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ ഡി ദിനേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രഞ്ജൻ, എൽഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ ബിനോയ് രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group