ഗുരുതര അണുബാധയെ തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു: 19 കാരിക്ക് തൊടുപുഴ ജില്ലാ ആശുപത്രി ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് കുടുംബത്തിന്റെ പരാതി
ഇടുക്കി: തൊടുപുഴയിൽ രോഗിയായ പെൺകുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. കുടയത്തൂരിൽ സ്വദേശിയായ പത്തൊൻപതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒക്ടോബർ 30-നാണ് പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. എന്നാൽ, ഇതിനായി ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
നിർധനരായ കുടുംബം ഒടുവിൽ സ്വകാര്യ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. ചികിത്സിച്ച ഡോക്ടർ മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ആംബുലൻസ് സേവനം നിഷേധിച്ചിട്ടില്ലെന്നും പെൺകുട്ടിക്ക് 18 വയസിൽ കൂടുതലായതിനാൽ ഒരു അപേക്ഷ നൽകാൻ നിർദേശിക്കുകയാണ് ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, സ്വകാര്യ വാഹനത്തിൽ പൊയ്ക്കോളാമെന്ന് കുടുംബം തന്നെയാണ് അറിയിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.