കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മിഴിയടച്ച് ക്യാമറകൾ; നടപടിയെടുക്കാതെ അധികാരികൾ; ക്യാമറകൾ പ്രവർത്തന സജ്ജമാക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തം

Spread the love

കാഞ്ഞിരപ്പള്ളി : കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ മലയോര മേഖയിലെ സാധാരണക്കാരന്റ ഏക ആശ്രയമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇവിടേ ചികിത്സയ്ക്കായി എത്തുന്നത്.

ആശുപത്രിയുടെ നാല്പത്തിയഞ്ചോളം നീരിക്ഷണ ക്യാമറകൾ തകരാറായിട്ട് മാസങ്ങൾ ഏറെയായി. എന്നാൽ ഇവയുടെ തകരാറുകൾ പരിഹരിച്ച് പൂർവ്വസ്ഥതിയിൽ ആക്കുന്നതിനുള്ള യാതൊരു നടപടിയും ആശുപത്രി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മുൻപ് ആശുപത്രിപരിസരത്ത് രാഷ്ട്രീയ സംഘർഷങ്ങളും, മറ്റു പ്രശ്നങ്ങളും ഉണ്ടായപ്പോൾ സുരക്ഷാക്രമീകരണത്തിനാണ് ക്യാമറകൾ സ്ഥാപിച്ചത്.

എന്നാൽ ഇപ്പോൾ ക്യാമറകളുടെ പ്രവർത്തനം നിലച്ചത് സാമൂഹിക വിരുദ്ധശല്യം വർധിക്കുന്നതിനും, ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും മോഷണങ്ങൾ വർധിക്കുന്നതിനും കാരണമാകുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് പട്ടാപ്പകൽ ഹോസ്പിറ്റൽ സ്റ്റോറിൽ നിന്നും മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്രയും പെട്ടെന്ന് ക്യാമറകൾ പ്രവർത്തന സജ്ജമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം