തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയ മൊബൈലിൽ പകർത്തി; അനസ്തേഷ്യ ടെക്നീഷ്യന് സസ്‌പെൻഷൻ

Spread the love

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെന്റ് ചെയ്തത്.

അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഈ കാര്യം ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതായിരുന്നു എന്നാണ് അരുൺ പറഞ്ഞത്. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയിൽ നടപടി എടുത്തിരുന്നു. അരുൺ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ്.