ആശുപത്രിയിൽ കിടക്കുന്ന അച്ഛനെ ഫോൺ വിളിക്കാൻ എത്തിയ പതിമൂന്നുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചു; 78 കാരനെതിരെ കോട്ടയം വാകത്താനത്ത് പോക്‌സോ കേസ്; പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു; മൊബൈൽ ഫോൺ വാങ്ങാനെത്തിയപ്പോൾ വീടിനുള്ളിൽ പിടിച്ചുകയറ്റി അതിക്രമം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

വാകത്താനം: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അച്ഛനെ ഫോൺ വിളിക്കാൻ അയൽവീട്ടിലെത്തിയ പതിമൂന്നുകാരിയെ കയ്യിൽ പിടിച്ചു വലിച്ച് മുറിയ്ക്കുള്ളിലിട്ട് സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ച് 78 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയിൽ വിജയനെ (78)യാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ അച്ഛൻ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അച്ഛനൊപ്പം കുട്ടിയുടെ അമ്മയും ആശുപത്രിയിലാണ്. അച്ഛന്റെ കാര്യങ്ങൾ നോക്കുന്നതിനും മറ്റുമായാണ് അമ്മ ആശുപത്രിയിൽ നിൽക്കുന്നത്.

ആശുപത്രിയിൽ കിടക്കുന്ന അമ്മയെയും അച്ഛനെയും വിവരം തിരക്കുന്നതിനു വേണ്ടി പ്രതിയുടെ വീട്ടിലെത്തിയാണ് കുട്ടി ഫോൺ ചെയ്തിരുന്നത്. സംഭവ ദിവസം കുട്ടി വീട്ടിലെത്തുമ്പോൾ പ്രതിയായ വിജയൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി വീട്ടിലെത്തിയതും വിജയൻ ഫോൺ നൽകാമെന്നു പറഞ്ഞ് വീടിനുള്ളിലേയ്ക്കു വിളിച്ചുകയറ്റി.

തുടർന്നു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഇയാൾ പിടി വിട്ടു. തുടർന്നു, കുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങി ഓടിരക്ഷപെട്ടു. തുടർന്നു പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയ ശേഷം വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തുടർന്നു പ്രതിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.