play-sharp-fill
ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം.ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങള്‍ക്ക് പരാമവധി ഏഴുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം.ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങള്‍ക്ക് പരാമവധി ഏഴുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചും കൂടുതല്‍ വിഭാഗങ്ങളെ ‘ആരോഗ്യപ്രവര്‍ത്തകര്‍’ എന്ന പരിഗണനയില്‍ ഉള്‍പ്പെടുത്തിയും ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറങ്ങി.

അതിക്രമങ്ങള്‍ക്ക് പരാമവധി ഏഴുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കും വിധത്തിലാണ് 2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും’ ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചത്. നിലവില്‍ പരമാവധി മൂന്നു വര്‍ഷംവരെ തടവും 50000 രൂപ വരെ പിഴയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ ആറു മാസത്തില്‍ കുറയാതെയും പരമാവധി അഞ്ചുവര്‍ഷം വരെയും തടവ് കിട്ടാമെന്നാണ് ഭേദഗതി. ഒപ്പം കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ട് ലക്ഷം രൂപവരെയും പിഴയും വിധിക്കാം. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 320ാം വകുപ്പില്‍ പറയും വിധം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കഠിനമായ ദേഹോപദ്രവത്തിനാണ് ഒരു വര്‍ഷത്തില്‍ കുറയാതെയും പരമാവധി ഏഴു വര്‍ഷം വരെയും തടവ്.

ഒരു ലക്ഷം രൂപയില്‍ കുറയാതെയുംപരമാവധി അഞ്ചു ലക്ഷം രൂപവരെ പിഴയും. സി.സി.ടി.വി കാമറ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചട്ടപ്രകാരം നിര്‍ണയിക്കുന്നതിനും വ്യവസ്ഥയുണ്ട്. ഭേദഗതിയില്‍ വിട്ടുപോയ കാര്യങ്ങളോ മാറ്റം വരുത്തേണ്ട കാര്യങ്ങളോ ഉണ്ടെങ്കില്‍ തുടങ്ങിയ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമ്ബോള്‍ പരിഗണിക്കും.

Tags :