
കോട്ടയം: കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു. ഡോക്ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി നേത്രരോഗ വിഭാഗം ഒ പി കളുടെ എണ്ണം പരിമിതിപ്പെടുത്തിയ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ഒ പി വെട്ടി കുറച്ചോടെ രോഗികള്‍ ദുരിതത്തില്‍ ആയിരുന്നു. നിശ്ചിത എണ്ണം ടിക്കറ്റുകള്‍ മാത്രം നല്‍കുന്നതിനാല്‍ തലേന്നു തന്നെ ആശുപത്രിയിലെത്തിയാണ് പലരും ടിക്കറ്റ് എടുത്തിരുന്നത്.
ജനറല്‍ സര്‍ജറി വിഭാഗത്തിൽ കൂടി ഒരു ഡോക്ടറെ കൂടി നിയമിച്ചിട്ടുണ്ട്. മുൻപ് നാലു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ഇവിടെ പിന്നീട് രണ്ടു ഡോക്ടര്‍മാര്‍ മാത്രമായിരുന്നു. ഇതിന്റെ ഫലമായി രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകളുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ഡോക്ടർ നിയമിതനായതോടെ രോഗികൾ നേരിടുന്ന മണിക്കൂറുകളോളം നീണ്ടുനിന്ന കാത്തിരിപ്പിന് പരിഹാരം ലഭിക്കും. ആശുപത്രി വികസന സമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്ന് നേത്രരോഗ വിഭാഗത്തിൽ ഒരാളുടെ സേവനം കൂടി ഉറപ്പാക്കിയിരിക്കുകയാണ്.