വൈക്കം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം: നിർമ്മാണം അവസാനഘട്ടത്തിലേക്ക്

Spread the love

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടനിർമ്മാണം പുരോഗമിക്കുന്നു. കിഫ്ബി വഴി 55.83 കോടി രൂപ വിനിയോഗിച്ച് നാലു നിലകളിലായാണ് നിർമ്മാണം.

നിലവിൽ ഇലക്‌ട്രിക്കല്‍ ജോലികള്‍, പ്ലംബിംഗ്, ടൈല്‍ പാകല്‍ തുടങ്ങിയ അവസാനഘട്ട നിർമ്മാണ പ്രവൃത്തികളാണ് നടക്കുന്നത്. ഒ.പി, അത്യാഹിതവിഭാഗം, ഫാർമസി, വിശ്രമിക്കാനുള്ള സ്ഥലം, റിസപ്ഷൻ എന്നിവ താഴത്തെ നിലയില്‍ പ്രവർത്തിക്കും. രണ്ടാം നിലയില്‍ സ്‌പെഷ്യല്‍ ഒ.പികള്‍ നേത്രരോഗവിഭാഗം, ശിശുരോഗവിഭാഗം, ത്വക്‌രോഗ വിഭാഗം, യൂറോളജി, ഇ.എൻ.ടി, കാർഡിയോളജി, പാലിയേറ്റീവ് കെയർ, പി.എം.ആർ എന്നീ വിഭാഗങ്ങളും പ്രവർത്തിക്കും. മൂന്നാംനില പൂർണമായും വാർഡുകള്‍ക്കും മുറികള്‍ക്കുമായി മാറ്റിവച്ചിരിക്കുകയാണ്.

നിലവില്‍ ആശുപത്രി പ്രവർത്തിക്കുന്നത് വനിതാശിശു സംരക്ഷണ ആശുപത്രി കെട്ടിടത്തിലാണ്.
ദിവസേന ആയിരത്തിനടുത്ത് രോഗികള്‍ ഒ.പിയിലെത്തുന്ന ഇവിടെ 35 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

285 ബെഡ്, 16 പേ വാർഡ് മുറി

നാലാം നിലയില്‍ രണ്ട് ഓപ്പറേഷൻ തിയേറ്റർ

ഒരു മൈനർ തിയേറ്റർ, സർജിക്കല്‍ ഐ.സി.യു

എക്‌സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് സൗകര്യം

നാല് ലിഫ്‌റ്റുകള്‍, വിശാലമായ പാർക്കിംഗ് സൗകര്യം

സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെക്യൂരിറ്റി ക്യാബിൻ

ആംബുലൻസ് ഷെഡ്, ഇലക്‌ട്രിക്കല്‍ മുറി
ടെറസ്സില്‍ സോളാർ പാനലുകള്‍ സജ്ജമാക്കും