ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികൾ സാധാരണക്കാർക്ക് വായിക്കാനാകും വിധം എഴുതണം; നിർദ്ദേശവുമായി ഉപഭോക്തൃ കോടതി

Spread the love

കൊച്ചി: ഡോക്ടർമാർ രോഗികള്‍ക്കായി എഴുതി നല്‍കുന്ന മരുന്നു കുറിപ്പടികൾ സാധാരണക്കാർക്ക് വായിച്ചെടുക്കാൻ സാധിക്കാറില്ല. എന്നാൽ ഇത്തരത്തിലുള്ള കുറുപ്പടികൾ ഇനിമുതൽ വേണ്ടെന്നാണ് ഉപഭോക്തൃ കോടതിയുടെ നിർദ്ദേശം.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കോടതി ഈ സുപ്രധാന നിർദ്ദേശം നൽകിയത്.

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്നും മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നുമാണ് എറണാകുളം ജില്ലാ ഉപഭോക്തൃ പരിഹാര കോടതിയുടെ നിർദ്ദേശത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍ രോഗികള്‍ക്കുള്ള അവകാശങ്ങളിലും അതിന്റെ സുരക്ഷയിലുമാണ് ഭീഷണിയുണ്ടാകുക എന്നും കോടതി വിലയിരുത്തി.ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ഡി ബി ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.