play-sharp-fill
നമ്മൾ വിശ്വസിച്ച് പോകുന്ന നമ്മുടെ സ്വകാര്യ ആശുപത്രികൾ സുരക്ഷിതമോ..? ആശുപത്രികളുടെ ആരോഗ്യത്തെപ്പറ്റി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് അഗ്നിരക്ഷാ സേന; ഭാരതും എസ്എച്ച് ആശുപത്രിയും അടക്കം പ്രവർത്തിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച്

നമ്മൾ വിശ്വസിച്ച് പോകുന്ന നമ്മുടെ സ്വകാര്യ ആശുപത്രികൾ സുരക്ഷിതമോ..? ആശുപത്രികളുടെ ആരോഗ്യത്തെപ്പറ്റി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് അഗ്നിരക്ഷാ സേന; ഭാരതും എസ്എച്ച് ആശുപത്രിയും അടക്കം പ്രവർത്തിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച്

സ്വന്തം ലേഖകൻ

കോട്ടയം: നമ്മൾ വിശ്വസിച്ച് പോകുന്ന നമ്മുടെ നഗരത്തിലെ സ്വകാര്യ ആശുപത്രികൾ സുരക്ഷിതമോ..? ഒരു തീ പിടുത്തമുണ്ടായാൽ അത് വൻ ദുരന്തത്തിലേയ്ക്ക് വഴിമാറാനുള്ള എല്ലാ സാധ്യതകളുമിട്ടാണ് ഈ സ്വകാര്യ ആശുപത്രികൾ കെട്ടിപ്പൊക്കിയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് ഭാരത് ആശുപത്രിയും, നാഗമ്പടം എസ്എച്ച് ആശുപത്രിയും കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ബഹു നില കെട്ടിടങ്ങളുടെ നാലുവശവും അഗ്നിശമന സേനയുടെ വാഹനങ്ങൾ കടന്നു പോകാൻ സ്ഥലം ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ, എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ഭാരത് ആശുപത്രി കെട്ടിടത്തിനു നിലവിൽ ഈ പറയുന്ന യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നാണ് പരിശോധനയിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ മാസം അഗ്‌നിരക്ഷാ സേന നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ അടക്കം ബഹുനില കെട്ടിടങ്ങളുടെ അഗ്‌നിരക്ഷാ ഉപകരണങ്ങളുടെ ശോചനീയാവസ്ഥ പുറത്തായത്. എല്ലാം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും പ്രശ്‌നങ്ങളെല്ലാം അതേ പടി തന്നെ ഇപ്പോഴും നിലനിൽക്കുകയാണ്.
അഗ്‌നിരക്ഷാ സേനയുടെ വാർഷിക പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ ബഹുനില കെട്ടിടങ്ങളിലും പരിശോധന നടത്തിയത്. നാല് നിലയ്ക്കു മുകളിലുള്ള വാണിജ്യ, ഗാർഹിക, ആശുപത്രി കെട്ടിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. പരിശോധന നടത്തിയതിൽ 90 ശതമാനം കെട്ടിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്.
നാലു നിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് രണ്ട് സ്റ്റെയർ കേസ് വേണമെന്നാണ് അഗ്‌നിരക്ഷാ ചട്ടം. എന്നാൽ, പരിശോധന നടത്തിയതിൽ 40 ശതമാനം കെട്ടിടങ്ങളിലും രണ്ടാമത്തെ പടിക്കെട്ട് അടച്ചു കെട്ടിയിരിക്കുകയായിരുന്നു. ഈ പടിക്കെട്ടുകൾ അടച്ചു കെട്ടിയ ശേഷം ഇവിടെ മുറി നിർമ്മിച്ച് വാടകയ്ക്ക് കൊടുത്തിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളുടെ ഈ വിഷയത്തിലെ അനാസ്ഥ അതീവ ഗുരുതരമാണ്. ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്ന രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നത് ഇത്തരം രീതികൾ.