കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം; ആരോഗ്യം നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ.? ഇന്നത്തെ(29-06-2024) നക്ഷത്രഫലം അറിയാം

കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം; ആരോഗ്യം നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ.? ഇന്നത്തെ(29-06-2024) നക്ഷത്രഫലം അറിയാം

കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം; ആരോഗ്യം നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ.? ഇന്നത്തെ(29-06-2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, നേട്ടം ഇവ കാണുന്നു. കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യതടസ്സം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, ധനതടസ്സം, ശത്രുശല്യം ഇവ കാണുന്നു. കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെ നടക്കാതിരിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ധനതടസ്സം, ഉപയോഗസാധന നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സൽക്കാരയോഗം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. പുതിയ കോഴ്സിലേക്കുള്ള പ്രവേശന ശ്രമങ്ങൾ തടസ്സപ്പെടാം

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ധനതടസ്സം, അലച്ചിൽ, െചലവ്, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ തൃപ്തികരമല്ലാതെ വരാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, ഉത്സാഹക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, സന്തോഷം, നേട്ടം, അഭിമാനം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.