ഗതാഗതക്കുരുക്കിൽ ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല , നടുറോഡിൽ തോക്ക് ചൂണ്ടി യുവാവിന്റെ പരാക്രമം
സ്വന്തം ലേഖിക
കായംകുളം : ദേശീയപാതയിൽ ഗതാഗതക്കുരുക്കിനിടെ ഹോൺ മുഴക്കിയ ലോറി ഡ്രൈവർക്ക് നേരെ സിനിമാെ്രസ്രെലിൽ തോക്കുചൂണ്ടി കാർയാത്രികനായ യുവാവ് പരാക്രമം നടത്തി. കഴിഞ്ഞദിവസം രാത്രി 11 ഓടെ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബഹളത്തിനിടെ ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാവ് ആക്രോശിച്ചുകൊണ്ട് തോക്കുചൂണ്ടി. മുടി നീട്ടി വളർത്തിയ യുവാവ് മിനിട്ടുകളോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചപ്പോഴേക്കും എട്ട് ബൈക്കുകളിലെത്തിയ സംഘത്തോടൊപ്പം യുവാവ് കാറിൽ കയറി രക്ഷപ്പെട്ടു. കാറിനുള്ളിൽ മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ദേശീയപാതയിലെ ഡിവൈഡറുകൾ അവസാനിക്കുന്ന ഭാഗത്ത് രണ്ട് സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ, നാല് യുവാക്കൾ സഞ്ചരിച്ചിരുന്ന വെള്ള ഐ ട്വന്റി കാർ തട്ടി. തുടർന്ന് ഇരുകാറുകളും റോഡിൽ നിറുത്തിയിട്ടു. ഇതു മൂലം ഗതാഗതതടസമുണ്ടായി. ഇതിനിടെ കാറുകൾക്കു പിന്നിൽ വന്ന ലോറിയുടെ ഡ്രൈവർ ഹോൺ മുഴക്കി. ഇതിൽ പ്രകോപിതനായാണ് ഐ ട്വന്റി കാറിൽ നിന്ന് യുവാവ് പുറത്തിറങ്ങി തോക്കു ചൂണ്ടിയത്. പരിഭ്രാന്തരായ ജനം റോഡിന്റെ വശങ്ങളിലേക്ക് ഓടിമാറി. തോക്കു കണ്ടതോടെ മുൻപിലെ കാറിലുണ്ടായിരുന്ന സ്ത്രീകളും ഭയന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനും സംഘത്തിനുമായി പൊലീസ് തെരച്ചിൽ തുടങ്ങി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നേരത്തേ രണ്ടാംകുറ്റി എന്ന സ്ഥത്ത് വാടകയ്ക്ക് താസിച്ചിരുന്നവരാണ് യുവാക്കൾ. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി ടിവി കാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ വച്ച് അന്വേഷണം നടത്തിയെങ്കിലും ഈ വാഹന നമ്പർ വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.