
കണ്ണൂർ: യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ.
സ്വദേശികളായ 17കാരി, മൈമൂന (51) ഇബ്രാഹിം സജ്മൽ അർഷാദ് (28) എ കെ അബ്ദുൽ കലാം (52) എന്നിവരെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ഫോണ്‍ ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് സ്ത്രീ സൗഹൃദം നടിച്ച് കുടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം പരാതിക്കാരനോട് കാഞ്ഞങ്ങാട്ടേക്ക് വരാന്‍ പറഞ്ഞു. ഇപ്രകാരം സ്ത്രീ പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു കൂട്ടാളികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. പല രീതിയിലും ഇയാളുടെ ഫോട്ടോയെടുപ്പിച്ചു. തുടര്‍ന്ന് ഇയാളോട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സംഘത്തെ ചക്കരക്കല്ലില്‍ എത്തിച്ചു. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.



