ആണ്‍കുട്ടികളെ ഉപയോഗിച്ച്‌ ഹണി ട്രാപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍; ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: ആണ്‍കുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍.

നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന്‍ ജംഷീര്‍, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്കന്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ നേരത്തേയും പ്രതികളാണ്.

സാമ്പത്തിക ശേഷിയുള്ള വ്യക്തികളെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചുവരുത്തി ആണ്‍കുട്ടികളെ കൂടെ നിര്‍ത്തി വിഡിയോയും ചിത്രങ്ങളും എടുക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് സംഘത്തിന്‍റെ രീതി.