play-sharp-fill
വക്കീലായും മജിസ്ട്രേറ്റായും ടീച്ചറായും കല്ല്യാണം; കുളനടയില്‍ പിടിയിലായത് വിവാഹത്തിന് തൊട്ട് പിന്നാലെ; പുതുപ്പള്ളിക്കാരനെ പറ്റിച്ചത് നേടിയത് ആറ് പവന്‍; ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി; പത്രപരസ്യം നല്‍കി കാമുകന്മാരെ വീഴ്‌ത്തി താലികെട്ടിന് ശേഷം ആഭരണവുമായി മുങ്ങുന്ന ഹണിമൂണ്‍ ശാലിനി വീണ്ടും പിടിയിൽ….!

വക്കീലായും മജിസ്ട്രേറ്റായും ടീച്ചറായും കല്ല്യാണം; കുളനടയില്‍ പിടിയിലായത് വിവാഹത്തിന് തൊട്ട് പിന്നാലെ; പുതുപ്പള്ളിക്കാരനെ പറ്റിച്ചത് നേടിയത് ആറ് പവന്‍; ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി; പത്രപരസ്യം നല്‍കി കാമുകന്മാരെ വീഴ്‌ത്തി താലികെട്ടിന് ശേഷം ആഭരണവുമായി മുങ്ങുന്ന ഹണിമൂണ്‍ ശാലിനി വീണ്ടും പിടിയിൽ….!

സ്വന്തം ലേഖിക

കായംകുളം: പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവർന്നെടുക്കുന്ന തട്ടിപ്പുകാരി പിടിയിൽ.


മലപ്പുറം കൊണ്ടോട്ടി ചീക്കോട് പുളിക്കലക്കണ്ടിവെട്ടുപാറ ദേശത്ത് കുളമ്പലത്ത് മണ്ണാറക്കല്‍ വീട്ടില്‍ വി.ശാലിനിയാണ് പിടിയിലായത്. കേരളത്തിലെ വിവാഹ തട്ടിപ്പുകാരില്‍ ഇവർ അഗ്രഗണ്യയാണ്. ഒരു കേസില്‍ പിടിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിറങ്ങിയാല്‍ ഉടന്‍ വീണ്ടും തട്ടിപ്പ്.
അതാണ് ശാലിനിയുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നുകടക്കുകയാണു ശാലിനിയുടെ രീതി. ഒട്ടേറെ തവണ അറസ്റ്റിലായിട്ടും ശാലിനിക്ക് കുലക്കമില്ല. തട്ടിപ്പ് തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണു നിലവില്‍ ശാലിനിയുടെ താമസം.

പത്രത്തിലെ വിവാഹപരസ്യം കണ്ടു ഫോണില്‍ വിളിക്കുന്നവരെ തന്ത്രപരമായി ഇവര്‍ പറ്റിക്കും. ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 20 ലധികം പേരെയാണ്. ഇതിലൂടെ 200 ലേറെ പവന്‍ സ്വര്‍ണം അടിച്ചു മാറ്റിയിട്ടുള്ള ഇവര്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയില്‍ വെച്ച്‌ പല യുവാക്കളില്‍ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നു.

വിവാഹം കഴിച്ച്‌ രണ്ടോ മൂന്നോ ദിവസം മാത്രം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്ന ഇവര്‍ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂര്‍ ജില്ലകളില്‍ നിന്നും പത്തിലധികം പരാതികളാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്.

വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശാലിനി ഇപ്പോള്‍ അറസ്റ്റിലായത്. കല്‍പാത്തി സ്വദേശിയായ 53 വയസ്സുകാരന്‍ നല്‍കിയ പുനര്‍ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ശാലിനി 53കാരനെ ബന്ധപ്പെട്ടത്. ഫോണില്‍ സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരം ജോലി ലഭിക്കാന്‍ പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.

പിന്നീടു പല കാരണങ്ങള്‍ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ നിശ്ചയിച്ച തീയതിയില്‍ വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.

കേസില്‍ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭര്‍ത്താവ് എന്ന് പറയപ്പെടുന്ന കുണ്ടുവംപാടം അമ്പലപള്ളിയാലില്‍ സരിന്‍കുമാര്‍ (38) മുന്‍പ് പിടിയിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് ശാലിനി അറസ്റ്റിലായത്.