പ്രകൃതിദത്തമായ രീതിയില്‍ പഴയീച്ചകളെ തുരത്താം; കിടിലൻ ടിപ്സുകൾ ഇതാ

Spread the love

കോട്ടയം: വീടുകളിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകള്‍ അഥവ പഴയീച്ചകള്‍.

രോഗാണുക്കളെ വഹിച്ചു കൊണ്ട് വരുന്ന ഇവ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അടുക്കള വൃത്തിയായി സൂക്ഷിക്കുക, പഴങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക, ചവറ്റുകുട്ടകള്‍ പതിവായി ശുദ്ധീകരിക്കുക, സീല്‍ ചെയ്ത പാത്രങ്ങള്‍ ഉപയോഗിക്കുക എന്നിവ ആണ് പൊടിയീച്ചകളെ തുരത്താൻ സഹായിക്കും. എന്നാല്‍ മറ്റൊരു രീതി വഴിയും അവയെ തുരത്താം.

വീട്ടില്‍ തന്നെയുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് വളരെ പ്രകൃതിദത്തമായ രീതിയില്‍ ഈ പഴയീച്ചകളെ തുരത്താം. അതിനാവശ്യമുള്ള വസ്തുക്കള്‍, നന്നായി പഴുത്ത പഴം, ആപ്പിള്‍ സിഡെർ വിനാഗിരി, ഡിഷ്‌വാഷിങ് ലിക്വിഡ് എന്നിവയാണ്. ആപ്പിള്‍ സിഡെർ വിനാഗിരിക്കു പകരമായി സാധാരണ ഉപയോഗിക്കുന്ന വെള്ള വിനാഗിരി ആണെങ്കിലും മതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്ലാസ് ജാർ എടുത്തു അതിലേക്ക് വിനാഗിരി ഒഴിച്ചുകൊടുക്കുക. തൊലി കളഞ്ഞ പഴമോ പച്ചക്കറിയോ അതിലേയ്ക്ക് ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡ് കൂടി ഒഴിക്കണം. ആ ജാറിന്റെ തുറന്നിരിക്കുന്ന ഭാഗം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച്‌ അടച്ചതിനു ശേഷം ആ പ്ലാസ്റ്റിക് കവറിന് മുകളിലായി ചെറിയ ദ്വാരങ്ങള്‍ ഇട്ടുകൊടുക്കാം.

അടുക്കളയുടെ ഒരു ഭാഗത്ത് ഈ ജാർ സൂക്ഷിക്കാം. വിനാഗിരിയുടെയും പഴങ്ങളുടെയും ഗന്ധം ഈച്ചകളെ ആകർഷിക്കും. ദ്വാരത്തിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുന്ന ഈച്ചകള്‍ ഡിഷ്‌വാഷ് ലിക്വിഡ് ചേരുന്ന മിശ്രിതത്തില്‍ നിന്നും പുറത്തുവരാനാകാതെ ജാറിനടിയിലെത്തുകയും ചെയ്യും. വളരെ എളുപ്പത്തില്‍ ഈച്ചകളെ നശിപ്പിക്കാനുള്ള ഒരു വഴിയാണിത്.