
പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം: 25 പേർക്ക് പരിക്കേറ്റു
കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും ഉൾപ്പെടെ 25 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെയോടുകൂടിയായിരുന്നു സംഭവം.
തുടർന്ന് തെൻമല ആർആർടി സംഘത്തിൻ്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം. ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Third Eye News Live
0