
തൃശൂർ: വടക്കാഞ്ചേരി പുതുരുത്തിയിലുള്ള മഹിളാ സമാജം 166-ാം നമ്പർ അങ്കണവാടിയില്‍ കടന്നല് ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. കടന്നല് കുത്തേറ്റവരെ തൃശൂർ ഗവണ്മെൻ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്കണവാടി ഹെല്‍പ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവില്‍ വീട്ടില്‍ ശോഭന (56) , ആശാവർക്കർ ബോബി വർഗീസ് (55), ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവർക്കാണ് പരിക്കേറ്റ മറ്റുളളവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കണവാടിക്ക് സമീപത്തെ പറമ്പിലെ പ്ലാവിൻ കൊമ്പിലുണ്ടായിരുന്ന കടന്നല്‍ക്കൂട് ഇളകിയതാണ് ആക്രമണത്തിന് കാരണമായത്. സംഭവം നടന്ന സമയം ഏഴ് കുട്ടികളാണ് അങ്കണവാടിയില്‍ ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച് പുറത്തുനില്‍ക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ കടന്നലുകള്‍ കൂട്ടമായി പാഞ്ഞടുക്കുകയായിരുന്നു.



