പെരിങ്ങോട്ടുകര വ്യാജ ഹണി ട്രാപ്പ് കേസ്; 2 പേർ കൊച്ചിയിൽ പിടിയിൽ; ഒന്നാം പ്രതി ഒളിവിൽ

Spread the love

കൊച്ചി: കൊച്ചി വരാപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്ന തൃശ്ശൂർ പെരിങ്ങോട്ടുകര വ്യാജ പീഡനകേസിലെ രണ്ട് പ്രതികൾ പിടിയിൽ. ശ്രീരാഗ്, സ്വാമിനാഥന്‍ എന്നിവരെയാണ് കര്‍ണാടക ബാനസവാടി പൊലീസ് പിടികൂടിയത്. പ്രതികളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. പെരിങ്ങോട്ടുകര ദേവസ്ഥാനക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്‍റെ ജ്യേഷ്ഠ സഹോദരങ്ങളാണ് ഇരുവരും.

video
play-sharp-fill

കേസിലെ ഒന്നാം പ്രതി പ്രവീണ്‍ ഒളിവിലാണ്. പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകൻ ടി. എ. അരുണിനും എതിരായ പീഡന പരാതിക്ക് പിന്നിൽ ഹണി ട്രാപ്പ് എന്ന വിവരം മുമ്പ് പുറത്തുവന്നിരുന്നു.

വ്യാജ പരാതി എന്ന് വ്യക്തമായതോടെ തന്ത്രിയുടെ സഹോദരന്റെ മകൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബാനസവാടി പൊലീസ് കേസെടുത്തു. സംഭവത്തിൽ അഞ്ചുപേ‍ർ അറസ്റ്റിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group