video
play-sharp-fill

ഹണി ട്രാപ്പ് കേസ് : യുവാവിനെ നഗ്നനാക്കി പണവും കാറും തട്ടിയെടുത്ത സിനിമാ പ്രവർത്തകയും യുവാവും പൊലീസ് പിടിയിൽ

ഹണി ട്രാപ്പ് കേസ് : യുവാവിനെ നഗ്നനാക്കി പണവും കാറും തട്ടിയെടുത്ത സിനിമാ പ്രവർത്തകയും യുവാവും പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഹണി ട്രാപ്പിൽപ്പെടുത്തിയ യുവാവിനെ നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത സിനിമാ പ്രവർത്തകയും യുവാവും പൊലീസ് പിടിയിൽ. കാക്കനാട് സ്വദേശിനി ജൂലി,പാലാരിവട്ടം സ്വദേശി രൻജീഷ് എന്നിവരെയാണ് കാക്കനാട് ഇന്‌ഫോപാർക് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ ജനുവരി 27നാണ് സംഭവം. കാക്കനാട്ടെ യുവതിയുടെ പുതുതായി തുടങ്ങിയ ബ്യൂട്ടിപാർലർ കെട്ടിടത്തലേക്ക് യുവാവിനെയും ബന്ധുവിനനെയും വിളിച്ചു വരുത്തി. ശേഷം ബിസിനസുകാരനായ യുവാവ് മുറിയിൽ കയറിയ ഉടൻ പുറത്ത് നിന്ന് രണ്ട് പേർ കൂടി എത്തുകയും യുവാവിനെ നഗ്നനാക്കി നിർത്തിയ ശേഷം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ കാറും മൂന്ന് മൊബൈൽ ഫോണും തട്ടിയെടുത്തു. അന്ന് ഇരുപതിനായിരം രൂപ യുവാവ് നൽകി. പിന്നീട് രണ്ട് ദിവസങ്ങളിലായി അമ്പതിനായിരം രൂപ നൽകുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ചില സുഹൃത്തുക്കൾക്കും വീഡിയോ ദൃശ്യങ്ങൾ അയച്ചു കൊടുത്തു. ഇതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പ്രതിയായ സിനിമാ പ്രവർത്തക ജൂലിക്കും രൻജിഷിനുമെതിരെ വെറെയും തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.