പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു; കേസെടുത്തത് കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ.യുടെ പരാതിയില്‍; ഹണിട്രാപ്പ് വലയില്‍ അകപ്പെട്ട പൊലീസുകാര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സംസ്ഥാനത്ത് പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ.യുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്. കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയിക്കുന്നുണ്ട്.

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെന്നാണ് എസ്.ഐയുടെ പരാതി. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. വീഡിയോ കോള്‍ ഹണിട്രാപ്പ് തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹണിട്രാപ്പില്‍ പെട്ടാല്‍ തട്ടിപ്പുകാര്‍ക്ക് പണം കൈമാറരുതെന്നും ഉടന്‍ പൊലീസില്‍ പരാതി നല്‍കണമെന്നുമായിരുന്നു നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് വലയില്‍ അകപ്പെട്ടത്. ഇവരില്‍ മിക്കവര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്തു.