play-sharp-fill
കേരളത്തിൽ വീണ്ടും ഹണിട്രാപ്പ് ; ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ഒപ്പമിരുത്തി ഫോട്ടോയെടുത്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഹണിട്രാപ്പ് ; ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ഒപ്പമിരുത്തി ഫോട്ടോയെടുത്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

 

സ്വന്തം ലേഖിക

തൃശൂർ : ഹണി ട്രാപ്പ് കേസിൽ യുവതി വീണ്ടും പിടിയിൽ. ശ്രീനാരായണപുരം വള്ളിവട്ടം ഇടവഴിക്കൻ വീട്ടിൽ ഷെമീനയെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മെന്റിലെത്തിച്ച് സ്ത്രീകളുടെ ഒപ്പമിരുത്തി മൊബെലിൽ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. അൻപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് ഷെമീന.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാണിവരെ പിടികൂടിയത്. 2018-ൽ കണ്ണൂർ സ്വദേശിയെ വിളിച്ച് വരുത്തി സമാന രീതിയിൽ ഹണി ട്രാപ്പ് നടത്തിയിരുന്നു. അതേ കാലഘട്ടത്തിലാണ് തൃശൂരിലെ യുവാവും ഇവരുടെ കെണിയിൽ വീഴുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ. ഇ.ആർ. ബെജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ബസന്ത്, എ.എസ്.ഐമാരായ പ്രദീപ്, ജയകൃഷ്ണൻ, സുനിൽകുമാർ, സിദ്ധാർഥൻ, സീനിയർ സി.പി.ഒമാരായ അസ്മാബി, ഗോപകുമാർ, ഉമേഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.