കൊച്ചി: സിനിമാ നിർമ്മാതാവ് എൻ എം ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീല ചിത്രങ്ങൾ അയച്ചു നൽകി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയിൽ പറഞ്ഞു.
പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി രൂപ നൽകണം എന്ന് ആവശ്യപെട്ടു. കരാറിൽ നിർബന്ധിച്ച് ഒപ്പിടിച്ചുവെന്നും എൻ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകർക്കുമെതിരെയാണ് ബാദുഷയുടെ പരാതി.