play-sharp-fill
തേൻകെണിയൊരുക്കാൻ തുനിഞ്ഞിറങ്ങുന്ന തരുണീമണികൾ..! ക്യാമറയ്ക്കു മുന്നിൽ തുണിയഴിയ്ക്കാൻ മടിയില്ലാത്ത സ്ത്രീകൾ വമ്പൻ വ്യവസായികളെ അടക്കം കുടുക്കുന്നു; കോതമംഗലത്തെ ആര്യയും, കോട്ടയത്തെ സുമയും തെളിയിക്കുന്നത് പണം പിടിമുറുക്കുന്ന കഥകൾ

തേൻകെണിയൊരുക്കാൻ തുനിഞ്ഞിറങ്ങുന്ന തരുണീമണികൾ..! ക്യാമറയ്ക്കു മുന്നിൽ തുണിയഴിയ്ക്കാൻ മടിയില്ലാത്ത സ്ത്രീകൾ വമ്പൻ വ്യവസായികളെ അടക്കം കുടുക്കുന്നു; കോതമംഗലത്തെ ആര്യയും, കോട്ടയത്തെ സുമയും തെളിയിക്കുന്നത് പണം പിടിമുറുക്കുന്ന കഥകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തെൻ കെണിയൊരുക്കാൻ എന്തിനും തയ്യാറായ ഒരു പെണ്ണും, ഒരുപറ്റം ഗുണ്ടകളും മാത്രം മതിയെന്നു കേരളം വീണ്ടും തെളിയിച്ചിരിക്കുകയാണ്. കോട്ടയത്തിനു പിന്നാലെ, കോതമംലഗത്തും 25 കാരി ക്യാമറയ്ക്കു മുന്നിൽ വസ്ത്രമുരിയാൻ തയ്യാറായതോടെ വമ്പന്മാരാണ് കുടുങ്ങുന്നത്. കോട്ടയത്ത് ഭാഗ്യത്തിന് രാഷ്ട്രീയ നേതാവും ജുവലറി ഉടമയും രക്ഷപെട്ടെങ്കിലും പലരെയും കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന രഹസ്യവിവരം. എന്നാൽ, മാനം പോകുമെന്ന പേടിയിൽ പലരും വിവരം പുറത്തു പറയാറുമില്ല.

കഴിഞ്ഞ ദിവസം കോതമംഗലത്ത് വ്യവസായിയെ തന്റെ ലോഡ്ജ് മുറിയിൽ വിളിച്ചു വരുത്തി നഗ്നനാക്കി ചിത്രമെടുത്ത് കുടുക്കിയ കേസിൽ കോതമംഗലം സ്വദേശിയായ ആര്യയെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാ സംഘങ്ങളുമായി ചേർന്നു ഹണിട്രാപ്പിനുള്ള പദ്ധതി തയ്യാറാക്കിയത് തന്നെ ആര്യയായിരുന്നു. മൂന്നര ലക്ഷം രൂപയാണ് ഈ വ്യവസായിയിൽ നിന്നും ആര്യ തട്ടിയെടുക്കാൻ ശ്രമിച്ചത്. എന്നാൽ, 35000 രൂപ മാത്രമാണ് ഇയാളുടെ കയ്യിൽ നിന്നും പ്രതികൾക്കു ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കോട്ടയത്ത് സ്ഥിതി വ്യത്യസ്തമാണ്. രണ്ടു സ്ത്രീകളെ ഉപയോഗിച്ചാണ് ഗുണ്ടാ സംഘം നിരവധി വ്യവസായികൾ അടക്കമുള്ളവരെ കെണിയിൽപ്പെടുത്തിയത്. കോട്ടയം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയാണ് ഹണിട്രാപ്പിനു ആസൂത്രണം നടത്തിയത്. കേസിലെ പ്രതിയായ കാസർകോട് പടന്ന ഉദിനൂർ അൻസാറിന്റെ ഭാര്യ സുമ (30), കാസർഗോഡ് തൃക്കരിപ്പൂർ എളംബച്ചി വില്ലേജിൽ പുത്തൻ പുരയിൽ വീട്ടിൽ മെഹ്മൂദ് കളപ്പുരക്കൽ മകൾ ഫസീല (34)എന്നിവരെയാണ് കോട്ടയത്തെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൌഷാദിനെ (പുയ്യാപ്ല നൗഷാദ് -41), യും, കാസർഗോഡ് പടന്ന ഉദിനൂർ പോസ്റ്റൽ അതിർത്തിയിൽ ഇബ്രാഹിം മകൻ അൻസാറി(23)നെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തട്ടിപ്പ് സംഘത്തിനൊപ്പം ആദ്യാവസാനം ഈ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഗുണ്ടാ സംഘം കൊണ്ടു വരുന്ന പട്ടിക പ്രകാരം കെണിയിൽ കുടുങ്ങേണ്ടവരെ ഫോൺ ചെയ്തിരുന്നത് ഫസീലയാണ്. സുന്ദരമായ ശബ്ദത്തിൽ ഫസീലയുടെ വിളി കേൾക്കുമ്പോൾ ഒരു മാതിരിപ്പെട്ട വ്യവസായികൾ ഒക്കെ മയങ്ങിപ്പോകും. ഇത്തരത്തിൽ മയങ്ങുന്ന വ്യവസായികളെ സുമയെ കാണിച്ചാണ് പ്രതികൾ മയക്കിയിരുന്നത്. ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം സുമയാണ് പ്രതിയ്‌ക്കൊപ്പമിരുന്നു നഗ്നചിത്രത്തിനു പോസ് ചെയ്യുന്നത്.

ഇത്തരത്തിൽ കേരളത്തിൽ വലിയ തോതിൽ തട്ടിപ്പ് സംഘങ്ങൾ ഇപ്പോൾ ഹണിട്രാപ്പിലേയ്ക്കു തിരിഞ്ഞിട്ടുണ്ട്. കൊവിഡായതോടെ കണ്ണപ്പണവും, കുഴൽപ്പണവും അടക്കമുള്ള ലഹരിമരുന്നുകളുടെ കച്ചവടം വൻ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇതാണ് ഇപ്പോൾ ഹണിട്രാപ്പിലൂടെ ചുളിവിൽ പണം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണവും.