വൈക്കം സ്കൂളിലെ അധ്യാപകനായ വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം തട്ടിയെടുത്തു; കേസിൽ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍

Spread the love

കോട്ടയം: വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്.

നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികനിൽ 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 ഏപ്രില്‍ മുതലാണ് തട്ടിപ്പ് അരങ്ങേറിയത്.

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയതില്‍ കോട്ടയം വൈക്കത്ത് യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. വൈക്കത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകനായ വൈദികനെയാണ് തട്ടിപ്പിനിരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിലെ അധ്യാപക പരസ്യം കണ്ട് അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.