ലൈംഗികാധിക്ഷേപം: കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെതിരേ പരാതിക്കാരിയായ നടി ഹണി റോസ് രഹസ്യമൊഴി നല്‍കി
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെതിരേ പരാതിക്കാരിയായ നടി ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്.
ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് രഹസ്യമൊഴി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള പ്രധാനപ്പെട്ട നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. കേസില്‍ ബോബി ചെമ്മണ്ണൂരിനെ എറണാകുളത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്നുതന്നെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം.
കോടതിയിൽ ഹാജരാക്കുമ്പോൾ ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജി നല്‍കിയേക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നുതന്നെ നൽകുന്നതിലൂടെ ഇത് തടയുക എന്ന ലക്ഷ്യംകൂടി പോലീസിനുണ്ടെന്നാണ് കരുതുന്നത്. രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയാല്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടുക ബുദ്ധിമുട്ടാവും. ഇത് മുന്നില്‍ കണ്ടാണ് പോലീസ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group