video
play-sharp-fill
മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം, നിങ്ങളോട് യോജിക്കുന്നു ഐക്യദാര്‍ഢ്യം അറിയിക്കുന്നു ; ഇതാണ് കൃത്യമായ നിലപാട്, പേര് എടുത്ത് പറഞ്ഞ ഈ ആര്‍ജ്ജവത്തിന് ബിഗ് സല്യൂട്ട്. ഇതാണ് പെണ്‍പോരാട്ടം ; അവൾക്കൊപ്പമെന്ന് ഡബ്ല്യുസിസി ; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് മലയാളികള്‍

മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം, നിങ്ങളോട് യോജിക്കുന്നു ഐക്യദാര്‍ഢ്യം അറിയിക്കുന്നു ; ഇതാണ് കൃത്യമായ നിലപാട്, പേര് എടുത്ത് പറഞ്ഞ ഈ ആര്‍ജ്ജവത്തിന് ബിഗ് സല്യൂട്ട്. ഇതാണ് പെണ്‍പോരാട്ടം ; അവൾക്കൊപ്പമെന്ന് ഡബ്ല്യുസിസി ; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് മലയാളികള്‍

തിരുവനന്തപുരം: നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവൾക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‌കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡബ്ല്യുസിസിക്ക് പുറമെ ഹണി റോസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികള്‍.

ഹണി റോസിന്റെ കമന്റ് ബോക്‌സ് നിറയെ പ്രശംസാപ്രവാഹം ആണ്. കൃത്യമായ നിലപാട് തുറന്നുപറഞ്ഞ് നിയമത്തിന്റെ വഴിയെ തിരിഞ്ഞ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് ഏവരും. ‘ഇതാണ് കൃത്യമായ നിലപാട്. പേര് എടുത്ത് പറഞ്ഞ ഈ ആര്‍ജ്ജവത്തിന് ബിഗ് സല്യൂട്ട്. ഇതാണ് പെണ്‍പോരാട്ടം’, എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

‘നന്നായി പേര് പരസ്യമാക്കിയത്. മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം, നിങ്ങളോട് യോജിക്കുന്നു ഐക്യദാര്‍ഢ്യം അറിയിക്കുന്നു, ഇതു പോലെ എല്ലാപേരും പ്രതികരിക്കട്ടെ. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി ആര്‍ക്കും ആരെയും എന്തും പറയാം എന്നുള്ളത് മാറണം. ഇത് ഒരു തുടക്കമാകട്ടെ, മറ്റു സ്ത്രീകള്‍ക്കു പ്രചോദനമാവട്ടെ’, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ പറയുന്നത്.

സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവ‍ർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. ഇന്നലെ ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.