video
play-sharp-fill

മലയാള സിനിമയിൽ ലൈം​ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം ; നിയമം അനുശാസിക്കുന്ന ശിക്ഷ കുറ്റവാളികൾക്ക് കിട്ടണം : നടി ഹണി റോസ്

മലയാള സിനിമയിൽ ലൈം​ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം ; നിയമം അനുശാസിക്കുന്ന ശിക്ഷ കുറ്റവാളികൾക്ക് കിട്ടണം : നടി ഹണി റോസ്

Spread the love

സ്വന്തം ലേഖകൻ

മലയാള സിനിമയിൽ ലൈം​ഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. നിയമം അനുശാസിക്കുന്ന ശിക്ഷ കുറ്റവാളികൾക്ക് കിട്ടണം എന്ന് ഹണി പറഞ്ഞു. താൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും താരം പറഞ്ഞു.

‘മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണല്ലോ. ’, ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാണ കമ്പനിക്ക് തുടക്കമിട്ടിരിക്കുകയാണ് ഹണി റോസ്. തന്റെ പിറന്നാൾ ദിനത്തിലാണ് താരം പ്രഖ്യാപനം നടത്തിയത്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്‌നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.