video
play-sharp-fill

ഹണി റോസ് ചിത്രം “റേച്ചല്‍’; ഓഡിയോ അവകാശം ഗുഡ്‌വില്‍ സ്വന്തമാക്കി

ഹണി റോസ് ചിത്രം “റേച്ചല്‍’; ഓഡിയോ അവകാശം ഗുഡ്‌വില്‍ സ്വന്തമാക്കി

Spread the love

ഹ ണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിന്‍റെ ഓഡിയോ അവകാശം ഗുഡ്‌വില്‍ എന്‍റർടൈൻമെന്‍റ്സ് കരസ്ഥമാക്കി.

അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, കലാഭവൻ ഷാജോണ്‍ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടില്‍, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ബാദുഷ എൻ.എം., രാജൻ ചിറയില്‍, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ, ഷെമി ബഷീർ, ഷൈമ മുഹമ്മദ്‌ ബഷീർ, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി.പി., പ്രൊജക്‌ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി.എം.,

കഥ-രാഹുല്‍ മണപ്പാട്ട്, സംഗീതം, ബിജിഎം- ഇഷാൻ ചാബ്ര, സൗണ്ട് ഡിസൈൻ – ശ്രീ ശങ്കർ, മിക്സിംഗ് – രാജകൃഷ്‌ണൻ എം.ആർ., എഡിറ്റർ- മനോജ്, പ്രൊഡക്ഷൻ കണ്‍ട്രോളർ-പ്രവീണ്‍ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, ആർട്ട്-റസ്നേഷ് കണ്ണാടികുഴി,മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റൂംസ്-ജാക്കി,

സ്റ്റില്‍സ്-നിദാദ് കെ.എൻ., പരസ്യക്കല-ടെൻ പോയിന്‍റ്, പ്രമോഷൻ സ്റ്റില്‍സ്-വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കണ്‍ട്രോളർ-ഷിജോ ഡൊമനിക്, ആക്ഷൻ-പിസി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ-ശ്രീശങ്കർ,സൗണ്ട് മിക്സ്- രാജാകൃഷ്ണൻ എം.ആർ., പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സക്കീർ ഹുസൈൻ, വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പിആർഒ-എ.എസ്. ദിനേശ്.