ഹണി റോസിന്റെ പരാതിയിൽ ആദ്യ നടപടി സ്വീകരിച്ചു പോലീസ്: ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട കുമ്പളം സ്വദേശി ഷാജി അറസ്റ്റിൽ

Spread the love

 

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട കേസിൽ ആദ്യ അറസ്സ്റ് രേഖപ്പെടുത്തി പോലീസ്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

video
play-sharp-fill

 

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ പരാതി. ഇത് പ്രകാരം 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു.

 

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group