play-sharp-fill
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപറ്റി തുറന്നുപറഞ്ഞ് ഹണി റോസ്

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപറ്റി തുറന്നുപറഞ്ഞ് ഹണി റോസ്

 

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങള്‍ അനുഭവിച്ച കഷ്ടതകളും ചൂഷണങ്ങളും പുറത്തുപറഞ്ഞുകൊണ്ട് രംഗത്തേക്ക് എത്തുന്നത്

ഇപ്പോള്‍ ഇതാ മലയാളികളുടെ യുവ നടി ഹണി റോസിന്റെ ഒരു പഴയ ഇന്റര്‍വ്യൂ ആണ് ചര്‍ച്ചയാകുന്നത്. ജെ ബി ജംഗ്ഷനില്‍ എത്തിയാണ് നടി തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്‌ ഉണ്ടെന്ന് പറയുകയാണ് താരം.


‘കാസ്റ്റിംഗ് കൗച്ച്‌ സിനിമയില്‍ ഉണ്ട്. പക്ഷേ നമ്മള്‍ ഒരു വ്യക്തി എന്ന രീതിയില്‍ നമ്മുടെ ഒരു ഡിഗ്‌നി ഉണ്ട്. അത് സിനിമയായാലും സിനിമയ്ക്ക് പുറത്തായാലും. നമ്മള്‍ എങ്ങനെ ജീവിക്കണം എന്നുള്ളത് ഡിസൈഡ് ചെയ്യുന്നത് നമ്മളാണ്. വേറെ ആര്‍ക്കും അതില്‍ കൈ കടത്താന്‍ പറ്റുകയില്ല. അല്ലെങ്കില്‍ പിന്നെ നമ്മളെ ശാരീരികമായി കീഴ്‌പ്പെടുത്തുന്ന ലൈനിലേക്ക് എത്തണം. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അനുഭവമുണ്ടായിട്ടില്ല. പിന്നെ എന്നോടൊപ്പം എപ്പോഴും എന്റെ അച്ഛനും അമ്മയും ഉണ്ടാകും. എനിക്ക് വരുന്ന കോള്‍സ് ഒക്കെ കൂടുതലും അമ്മയാണ് അറ്റന്‍ഡ് ചെയ്യുന്നത്. അപ്പോള്‍ ഒരു അനാവശ്യ ടോക്ക് പോലും എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ സിനിമയില്‍ നിന്നും മോശമായ രീതിയിലുള്ള സംസാരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. നമ്മള്‍ ഫീല്‍ഡില്‍ ഒന്ന് എസ്റ്റാബ്ലിഷ് ആകുന്നത് വരെ നമുക്ക് സ്ട്രഗിളിങ് പിരീഡ് ഉണ്ട്. അത് എല്ലാ രീതിയിലും വരും.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള നടിമാര്‍ക്ക് ഇത്തരത്തില്‍ എത്രപേര്‍ക്ക് ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ പുതിയതായി സിനിമയിലേക്ക് വരുന്ന കുട്ടികളുമുണ്ട്. നമ്മള്‍ വരുമ്ബോള്‍ തന്നെ നമ്മളെ വഴിതെറ്റിക്കാന്‍ ഒത്തിരി പേരുണ്ട്. അങ്ങനെയുള്ള കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ചിലപ്പോള്‍ ഒരു മുന്‍കരുതലായി എടുക്കാമായിരിക്കും. ഞാന്‍ അന്നും ഇന്നും ഒരുപോലെയാണ് നിന്നിട്ടുള്ളത്. എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഒരു പ്രശ്‌നങ്ങളും എനിക്ക് ഉണ്ടായിട്ടില്ല.’ ഹണി റോസ് പറഞ്ഞു.