“കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം..!! നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല; നല്ല കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ കഴിവ് തെളിയിച്ച്‌ കാണിക്കുകയാണ് വേണ്ടത്” : ശാന്തിവിള ദിനേശ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നടി ഹണി റോസിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കവേയാണ് ശാന്തിവിള ദിനേശ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് ശാന്തിവിള ദിനേശ് സിനിമാക്കാർക്കെതിരെ തുറന്നടിക്കാറുള്ളത്.

ഇത്തരം കമന്റുകള്‍ വരുന്നതിന് പിന്നില്‍ ഹണി റോസിന്റെ ഭാഗത്തും തെറ്റുകളുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കൃത്രിമത്വമുള്ള സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

‘യുട്യൂബിലൊക്കെ ഹണിയെ കുറിച്ച് വരുന്ന കമന്റുകൾ കാണുമ്പോൾ ഭയങ്കര സങ്കടം തോന്നും. അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുമ്പോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുത്. വീട്ടിൽ‌ നിന്ന് പേരയ്ക്കയോ എന്തോ പറിക്കുന്ന വിഷ്വലിൽ ഒരു മെലിഞ്ഞ കൊച്ചാണുള്ളത്…. സാധാരണ ഒരു പെൺകുട്ടി. ഉദ്ഘാടനത്തിന് വരുമ്പോൾ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച് ഇരിക്കുന്നു.

ഇത് കാണുമ്പോഴാണ് ആളുകൾ കൂവുകയും കമന്റ് പറയുകയും ചെയ്യുക. നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല. ശരീരത്തിൽ കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗം. അവർ നടിയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് അതിൽ കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്’ – ശാന്തിവിള ദിനേശ് പറയുന്നു.