ഹണി എം വർഗീസടക്കം അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തും; കൊളീജിയം ശുപാർശ

Spread the love

കൊച്ചി: അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു.

video
play-sharp-fill

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസടക്കം ഇതിലുൾപ്പെട്ടിട്ടുണ്ട്. ജില്ലാ ജഡ്ജിമാരുടെ സീനിയോരിറ്റി അനുസരിച്ചാണ് ശുപാർശകൾ നടത്തിയിരിക്കുന്നത്.

ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയാണ് നിലവിൽ ഹണി എം വർഗീസ്. പി.എസ്. ശശികുമാർ (തൃശ്ശൂർ),കെ.കെ. ബാലകൃഷ്ണൻ (എറണാകുളം),എൻ. ഹരികുമാർ (പത്തനംതിട്ട),എസ്. നസീറ (തിരുവനന്തപുരം) എന്നിവരേയും ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു.