നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം; പുതിയ നിയമനം ആലപ്പുഴയിലേക്ക്, ജഡ്ജി കെ.കെ. ബാലകൃഷ്ണൻ എറണാകുളത്ത് ചുമതലയേൽക്കും

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് പുതിയ നിയമനം.

video
play-sharp-fill

നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഇത് സ്വാഭാവികമായ സ്ഥലംമാറ്റമാണെന്നാണ് വിവരം.

വിവാദമായ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ജഡ്ജി ഹണി എം. വർഗീസ് കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group